Tuesday, July 9, 2024

ആന്തരം

( എന്റെ നിസ്സഹായതയുടെ വരികൾ ...)

തിരയൊടുങ്ങാതലറുന്നുണ്ടൊരു -
കടലിന്നെന്നുള്ളിൽ;

കനിവില്ലാതലതല്ലിയവളെൻ -
ബോധമാം കര കാർന്നിടും.

അന്തമില്ലാത്താഴിയിൽ -
അഴലേറുന്നെന്നുടൽ ആഴ്ത്തിടും! 


 -അനിരുദ്ധൻ

No comments:

Post a Comment