Thursday, January 9, 2025

 ചെയ്തതൊക്കെയും 

ചത്ത കുഞ്ഞിനു

ശ്രാദ്ധമൂട്ടുവാൻ !


മുലപ്പാലിറ്റിച്ചു -

ഉദകം പകർന്നു,


കറുക വിരിച്ചു- 

മേനി കിടത്തി ,


ചോപ്പു മുണ്ടാൽ - 

പൊതിഞ്ഞു,


പ്രാണൻ പറിച്ചു -

നെറുകയിൽ ചേർത്തു,

വീണ്ടും മുകർന്നു .


എൻ്റെ ചാവ് -

ഞാൻ തന്നെടുത്തു, 


ചന്ദനം പുകഞ്ഞ -

പട്ടടയിൽ -

ചെന്തീയിലാഴ്ത്തി, 


അതുവരെ ചുമന്ന -

പ്രതീക്ഷയുടെ കലം-

പൊട്ടി പലവഴി -

പിളർന്നു.


പിന്തിരിയാതെ -

നടന്നു,


കാലം കടന്നു, 

കബനിയിൽ  മറഞ്ഞു. 


ഇനിയെനിക്കു -

വിട !!

Friday, January 3, 2025

പ്രണയമേ നിൻ 
 നെഞ്ചകം പിളർന്നതി- 
ലൊരു പാളി പുതച്ചു- 
 റങ്ങുവാൻ മോഹം! 

നിശ്വസിച്ചെറിയുവാൻ
 നിനക്കാവില്ലെൻ പ്രാണനെ, 
 പ്രണവം ജ്വലിച്ച പഞ്ചാഗ്നിയിൽ 
പണ്ടെന്നോ പറിച്ചെറിഞ്ഞെങ്ങോ 
പറന്നുപോയ് ഞാൻ!