That Moment !
കവിളിണയിൽ കുംകുമനിറ-
മൊളിവാർന്നൊരു നൊടിയിൽ
നീലാഞ്ജനമലിയുന്നൊരു
മിഴിയിതളുകൾ കൂമ്പി.
നാണത്താൽ വിറപൂണ്ടൊരു
പനിനീർദലമൊന്നിൽ
മതിവരുവാതൊരുമാത്ര
മധു നീ മുകർന്നു !