Wednesday, August 19, 2026

Riding the Tide: Navigating the Cycles of Mind and Creativity

    The human mind is more complex than the average mind can understand. I often surf through my mind. Yes. I wrote surf because my mind resembles an ocean—roaring and raging, then tranquil for a few minutes.

    Those moments are the moments I feel, breathe, soothe, and heal. The rare moments I feel I am living and grounded.

    On calm days, I work. Those are the days that truly count toward productivity; I redefine myself, my goals, and evaluate my progress. Proper routines and practices feature heavily in this phase of my life.

    Then come the episodes of distress and melancholy. There, I cry, withdraw into myself, sobbing over unknown things... There must be something deeper that drives me to this phase.

    A few days later, a period of solitude begins. I find myself in a cocoon of thought symphonies and silence. Slowly... very slowly, I crawl into another phase. During these initial days, flashes of positive thoughts begin to pass through my mind.

    I scribble, or sketch, and the quiet continues until it gradually shifts into a brighter morning of productivity and happiness that sets my day in motion.

This is the rhythm of my life.


Saturday, April 4, 2026

എന്നെ മൂടുന്ന മരണത്തിനോടൊരപേക്ഷ-



എന്നെ കൊല്ലുംമുൻപ് ഒരു മാത്ര-

 നീയെന്നെ ഗാഢമായി പുണരേണം, 


കവിളിലേക്കടർന്ന ഉപ്പുനീർക്കണങ്ങൾ- 

തുടച്ചൊരു മുത്തം ദീർഘമായി നൽകേണം, 


പാഴെങ്കിലും പാപിയായിരുന്നില്ല ഞാനെന്ന്- 

പ്രാണനെടുത്തിട്ടീ പാരിലൊരാളോടു പറയണം!

Thursday, January 9, 2025

 ചെയ്തതൊക്കെയും 

ചത്ത കുഞ്ഞിനു

ശ്രാദ്ധമൂട്ടുവാൻ !


മുലപ്പാലിറ്റിച്ചു -

ഉദകം പകർന്നു,


കറുക വിരിച്ചു- 

മേനി കിടത്തി ,


ചോപ്പു മുണ്ടാൽ - 

പൊതിഞ്ഞു,


പ്രാണൻ പറിച്ചു -

നെറുകയിൽ ചേർത്തു,

വീണ്ടും മുകർന്നു .


എൻ്റെ ചാവ് -

ഞാൻ തന്നെടുത്തു, 


ചന്ദനം പുകഞ്ഞ -

പട്ടടയിൽ -

ചെന്തീയിലാഴ്ത്തി, 


അതുവരെ ചുമന്ന -

പ്രതീക്ഷയുടെ കലം-

പൊട്ടി പലവഴി -

പിളർന്നു.


പിന്തിരിയാതെ -

നടന്നു,


കാലം കടന്നു, 

കബനിയിൽ  മറഞ്ഞു. 


ഇനിയെനിക്കു -

വിട !!

Friday, January 3, 2025

പ്രണയമേ നിൻ 
 നെഞ്ചകം പിളർന്നതി- 
ലൊരു പാളി പുതച്ചു- 
 റങ്ങുവാൻ മോഹം! 

നിശ്വസിച്ചെറിയുവാൻ
 നിനക്കാവില്ലെൻ പ്രാണനെ, 
 പ്രണവം ജ്വലിച്ച പഞ്ചാഗ്നിയിൽ 
പണ്ടെന്നോ പറിച്ചെറിഞ്ഞെങ്ങോ 
പറന്നുപോയ് ഞാൻ!

Sunday, October 20, 2024

I live here!

"    My passion for learning unfolds in a vivid fantasy. Envision a sanctuary of dark academia, where the soft glow of candlelight dances across towering shelves of dusty tomes. The melodic hum of a piano symphony weaves a soothing backdrop, transporting me to a realm of unbridled curiosity. In this sacred space, my reading room and research become an all-consuming odyssey. 

    Hours dissolve as I delve into the labyrinthine pages, absorbing the essence of knowledge. The musty scent of aged books and the whisper of turning pages are my siren's call, beckoning me deeper into the world of ideas. Here, amidst the chaos of scattered notes and dog-eared pages, I find solace in the pursuit of understanding."

Tuesday, October 8, 2024

വീണ്ടും ചില കുറിപ്പുകൾ

 

ഭ്രാന്തിനും ഏകാന്തതയ്ക്കും ഇടയിലെവിടെയോഉള്ള ഒരു ആളൊഴിഞ്ഞ തുരുത്തിലാണ് ഞാനിപ്പോൾ. 


നിലാവുപെയ്യുന്ന നഭസ്സ്!

തിരയൊഴിഞ്ഞ നീല കടൽ!

കാറ്റിലുലഞ്ഞ എൻ്റെ തോപ്പിലെ വെളുപ്പും നീലയുമായ മണമുള്ള പൂക്കൾ!


ഗോഥിക് കഥകളിലേതെന്നപോലെ എൻ്റെ 'Autumn' എന്നുപേരുള്ള പഴയ കൊട്ടാരം. 


ആരും മീട്ടിയില്ലെങ്കിലും പൊടിപിടിച്ചു പഴകിയ പിയാനോവിൽ നിന്ന് സാന്ദ്രമായ സംഗീതം ഞാൻ എപ്പോഴും കേൾക്കുന്നതായി തോന്നി (അല്ലെങ്കിൽ തോന്നും).

കരിങ്കല്ലുകൾ പാകിയ ചുമരുകളിൽ വിരലോടിച്ചു ഞാൻ മുകളിലെ നിലയിലുള്ള മട്ടുപ്പാവിലേക്ക് ഇടയ്ക്കിടെ പോകും; പ്രത്യേകിച്ചും രാത്രിയിൽ. ഏറെ നേരം ആഴമറിയാത്ത, അലകളില്ലാത്ത, ആ കടൽ പരപ്പിലേക്കു ഞാൻ നോക്കി നിൽക്കും... വെറുതെ! 

അപ്പോഴെൻ്റെ മനസ്സും ശാന്തമായിരിക്കും. ചിന്തകളൊഴിഞ്ഞു, ഭാരമൊഴിഞ്ഞു, ഒരു ആൽബട്രോസിൻ്റെ തൂവൽ പോലെ. 


ഏറെ നേരം അങ്ങിനെ നിന്ന് ഞാൻ വീണ്ടും മങ്ങിയ വെളിച്ചത്തിൽ, ആ പടവുകൾ ഇറങ്ങി താഴേക്കുവരും;വിരലുകൾ തലോടി, മെഴുമെഴുത്ത ആ കരിങ്കൽ ചുമരിൻ്റെ നേർത്ത തണുപ്പറിഞ്ഞു!


കൈപ്പടത്തിൽ പടർന്ന തണു മനസ്സിൽ പടരുമ്പോൾ ഞാനുറങ്ങും.ആരും വരാനില്ലെന്ന ശുഭ പ്രതീക്ഷയുടെ പുഞ്ചിരിയുമായി! 

Wednesday, August 28, 2024

 ഇതൊരു പുതിയ പാതയാണ്. ചുറ്റുമുണ്ടായിരുന്ന ഹാലൊജൻ പ്രകാശങ്ങളുടെ ഭ്രമങ്ങളിൽ നിന്നകന്ന് ഒറ്റക്കൊരു യാത്ര. കണ്ണിൽ നനവുണ്ട്, നെഞ്ചിൽ മുറിവുണ്ട്. പാതയിരുളും മുൻപ് ഈ ദൂരം കടന്നുപോകണം. പോകാം ...