Wednesday, June 16, 2021

  "നോക്കാൽ  കവിത രചിച്ചോൻ്റെ 


വാക്കുകൾ  നോവാകുമ്പോൾ 


നാവു നിശബ്ദമാകുന്നു, 


രാവുമാപകലിനെപ്പോൽ  മൂകമാവുന്നു!


ഉള്ളുരുകിയ ഉപ്പുലാവകൾ 


പ്രളയമായൊഴുകി പരക്കുന്നു


ഉള്ളുപൊള്ളിച്ചെൻ ഉണ്മയെ മൂടിതുടങ്ങുന്നു.


ഊറ്റം കൊള്ളുമച്ചുഴിയിലെന്നുടലാഴും മുൻപേ... 


പ്രാണൻ പിടഞ്ഞതിലൊടുങ്ങും മുൻപേ...




ഒരു വേള ...


ഒരു മാത്ര ...


നിന്നെ ഞാൻ... പ്രണയമെന്നു  വിളിക്കട്ടെ !"