Thursday, October 25, 2018

     

 








  
ലപ്പോഴും തോന്നാറുണ്ട് വാക്കും വരയു൦ വർണ്ണമുമെല്ലാം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്ന്. ഗർഭപാത്രത്തിലെ ശിശു  ഭൂജാതനാകും പോലെ   ഓരോ സൃഷ്ടിയും കാലാനുഗതമായി മണ്ണിലേക്കും മനസ്സിലേക്കും പിന്നെ  കാലത്തിനു തന്നെ അതീതമായി അനാദിയിലേക്കും പിറവിയെടുത്തു സീമകളില്ലാതെ ചരിക്കുന്നു.

      
     അവിടെ കഥയോ കാഥികനൊ ഇല്ല.. അക്ഷരങ്ങളോ വർണമോ ഇല്ല... പകരം അമൂർത്തമായ ചിന്തകളുടെ കൂടിച്ചേരലുകളും കുടമാറ്റങ്ങളും മാത്രം. 

ഒരാളുടെ ചിന്ത എഴുതപ്പെട്ടതോ കേൾക്കപ്പെട്ടതോ കാണുകയോ ചെയ്ത ബിംബങ്ങൾ സംവദിച്ച ആശയങ്ങളുമായി പുതിയയിഴകൾ നെയ്തു  ആത്മാവിനോട് തുന്നിച്ചേർക്കുന്നു. 


      ആഴിയിൽ നിന്ന് അമ്പരത്തിലേക്കു നീരാവിയായി ഉയർന്നു പൊങ്ങിയ  മഴ  അനാദിയിൽ നിന്ന് ആത്മാവിലേക്കെന്ന പോലെ പ്രവഹിച്ചു ഒഴുകിപ്പരന്നു ഒടുവിൽ ഉറവിടത്തിൽ തന്നെ ലയിച്ചു ചേരുന്നു.
കല മനുഷഹൃത്തിലെന്നെ പോലെ... !
    


Tuesday, October 16, 2018



ഞാൻ ...


ഒരു യാത്രിക !
ജനിമൃതികൾക്കിടയിൽ സ്വത്വം തേടുന്ന യാത്രികരിൽ ഒരാൾ !


എന്റെ  ചിന്തകൾ വാക്കായും വരയായും വർണമായും ഇവിടെ കുറിക്കുന്നു!

അവയ്ക്കു ചിലപ്പോൾ മഷിയുടെ ഗന്ധവും ചായക്കൂട്ടുകളുടെ വർണവും കനലിലിറ്റിയ  നോവിന്റെ ഉപ്പുമുണ്ടാകാം .

മറ്റുചിലപ്പോൾ ഓർമയുടെ നൊമ്പരവും ഗസലിന്റെ ഈണവുമുണ്ടാകാം... !